24.4 C
Kunnamkulam
Thursday, November 19, 2026
Home Bureaus Kunnamkulam ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും മറൈന്‍ മിറാക്കിള്‍ സന്ദര്‍ശിച്ചു

ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും മറൈന്‍ മിറാക്കിള്‍ സന്ദര്‍ശിച്ചു

28

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനേജ്‌മെന്റ് അംഗങ്ങളും ചേര്‍ന്ന് മത്സ്യകന്യകമാരുടെയും വിവിധയിനം മത്സ്യങ്ങളുടെയും വിസ്മയലോകമായ മറൈന്‍ മിറാക്കിള്‍ സന്ദര്‍ശിച്ചു.മറൈന്‍ മിറാക്കിള്‍ കോര്‍ഡിനേറ്റര്‍ ഷാജിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യമായാണ് സന്തോഷകരമായ ദൃശ്യാനുഭവം നല്‍കിയത്. മത്സ്യകന്യകമാരെയും വിവിധയിനം മത്സ്യങ്ങളെയും നേരില്‍ക്കണ്ട് ആസ്വദിച്ച കുട്ടികള്‍ വിവിധ റൈഡുകളിലും പങ്കെടുത്തു. മറൈന്‍ മിറാക്കിള്‍ അധികൃതര്‍ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ പ്രവേശനവും രണ്ട് സൗജന്യ റൈഡുകളും അനുവദിച്ചിരുന്നു. കുന്നംകുളത്തെ ബേക്കറി കുട്ടികള്‍ക്കായി ലഘുഭക്ഷണവും ഒരുക്കിയരുന്നു. ബാലസഹായ സമിതി ട്രഷറര്‍ രാംദാസ് എം, മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സന്റ്, നിര്‍വാഹക സമിതി അംഗം വര്‍ഗീസ് ചെറി, നഗരസഭയില്‍നിന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമശേഖരന്‍, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ഗീത ശശി എന്നിവരും കുട്ടികള്‍ക്കൊപ്പം പങ്കുചേര്‍ന്നു.

 

ADVERTISEMENT
error: Content is protected !!