29.9 C
Kunnamkulam
Monday, November 23, 2026
Home Bureaus Chavakkad ഗ്ലോബല്‍ ബിസിനസ്സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ പി. എന്‍. ബാബുരാജിന് ജന്മനാടിന്റെ ആദരം

ഗ്ലോബല്‍ ബിസിനസ്സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ പി. എന്‍. ബാബുരാജിന് ജന്മനാടിന്റെ ആദരം

4

2026-ലെ ഗ്ലോബല്‍ ബിസിനസ്സ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് അര്‍ഹനായ, ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി. എന്‍. ബാബുരാജിനെ ജന്മനാട്ടുകാര്‍ ആദരിച്ചു. തിരുവത്ര കിറാമന്‍കുന്ന് സ്വദേശികളുടെ കൂട്ടായ്മയായ ‘മോര്‍ണിംഗ് വാക്ക് ഗ്രൂപ്പ്’ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം. സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രവാസലോകത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നാടിന് അഭിമാനമായി മാറിയ പി. എന്‍. ബാബുരാജിന് ചടങ്ങില്‍ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. കിറാമന്‍കുന്ന് മഹല്ല് ഖത്തീബ് സാബിദ് സഖാഫി, തിരുവത്ര ശിവക്ഷേത്രം കമ്മിറ്റി സെക്രട്ടറി ജനാര്‍ദ്ദനന്‍ മത്രംകോട്ട്, എ. വി. ശറഫുദ്ധീന്‍, എ. വി. അബ്ദുള്‍ മജീദ്, കാദര്‍ പുളിക്കല്‍, വി. പി. അഷറഫ്, എം. വി. മുഹമ്മദാലി, പി. കെ. ഷംസുദീന്‍, പരപ്പില്‍ ഗഫൂര്‍, എം. വി. ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മനോഹരമായ ഗസല്‍ സന്ധ്യയും അരങ്ങേറി.

ADVERTISEMENT
error: Content is protected !!