28.4 C
Kunnamkulam
Thursday, November 26, 2026
Home Bureaus Chavakkad കടപ്പുറം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കടപ്പുറം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

14

 

നവംബര്‍ 26, ഇന്ത്യന്‍ ഭരണഘടന ദിനത്തോടനുബന്ധിച്ച് കടപ്പുറം മണ്ഡലം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖം വായിക്കുകയും പ്രതിജ്ഞ ചെല്ലുകയും ചെയ്തു. സദസ്സ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സി എസ് രമണന്‍ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെട്ടിപ്പാറന്‍ ഭരതന്‍, മൂക്കന്‍ കാഞ്ചന, കൊപ്പര ശൈലജ, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കടപ്പുറം മണ്ഡലം, പ്രസിഡണ്ട് കെജി വിജേഷ്, ഇന്‍കാസ് നേതാവ് സി സാദിക്കലി, തുടങ്ങിയവര്‍ പ്രസംഗിച്ചു

ADVERTISEMENT
error: Content is protected !!