കലോത്സവ വേദികളില്‍ കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി സജീവമായി പ്രവര്‍ത്തിക്കുകയാണ് മെഡിക്കല്‍ സംഘം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അതീവ ജാഗ്രതയോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് മെഡിക്കല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം. അപ്രതീക്ഷിതമായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നതിനായി രണ്ട് ആംബുലന്‍സുകളുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കലോത്സവത്തിന്റെ നാല് ദിവസങ്ങളിലും പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയുടെയും പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ലാ കലോത്സവം: വേദികളില്‍ ആരോഗ്യസുരക്ഷയൊരുക്കി മെഡിക്കല്‍ സംഘം



