കൂത്തുപറമ്പ് സമരപോരാട്ടങ്ങളുടെയും രക്തസാക്ഷികളുടെയും സ്മരണ പുതുക്കി ഡിവൈഎഫ്ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. കാട്ടകാമ്പാല്‍ ചിറക്കല്‍ സെന്ററില്‍ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹസന് അധ്യക്ഷത വഹിച്ചു. സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം ടി.സി. ചെറിയാന്, കാട്ടകാമ്പാല്‍ ലോക്കല്‍ സെക്രട്ടറി വി.കെ. ബാബുരാജ്, വെസ്റ്റ് ബ്ലോക്ക് ട്രഷറര്‍ പി.വി. വിനോദ്, മേഖലാ സെക്രട്ടറി അനുമോന് സി. തമ്പി എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു



