30.2 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

0

 

മെക്കാനിക്കുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കുന്നംകുളത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.എ അസ്സിയുടെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ സോമന്‍ ചെറുകുന്ന് ഉദ്ഘാടനം ചെയ്തു. സ്മയില്‍ ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ അഖില്‍, ഡോക്ടര്‍ മാരായ ജൂലിയോ, ആര്യ എന്നിവര്‍ സംസാരിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിക്കല്‍ പരിശോധന, എല്ലാ സന്ധികളുമായി ബന്ധപ്പെട്ട പരിശോധനയും ചികിത്സയും, രക്തസമര്‍ദ്ദം, ഷുഗര്‍, ഹീമോഗ്ലോബിന്‍ പരിശോധനകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പിന് സംഘാടകരായ കെ.ജയപ്രകാശ്, ഈപ്പന്‍ ഇട്ടൂപ്പ്, ചന്ദ്രന്‍ കുമ്മാത്ത്, അജീഷ്, അനീഷ് എന്നിവര്‍ നേതൃത്ത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!