25 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur ‘ഗ്രാസ്‌വേ പൂക്കാലം’  ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

‘ഗ്രാസ്‌വേ പൂക്കാലം’  ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

 

ഗ്രാസ്‌വേ ഗ്രാമ്യ സംസ്‌കൃതി വേലൂരിന്റെ ആഭിമുഖ്യത്തില്‍ ഗ്രാസ്‌വേ പൂക്കാലം എന്ന പേരില്‍ ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി. വേലൂര്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ക്കുടമയും ഗ്രാസ്വേ അംഗവുമായ ജലജ രാജ് തൈ നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തരിശ് ഭൂമിയെ കൃഷിഭൂമിയാക്കി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പൂവിപണിയില്‍ തദ്ദേശീയമായ ഇടപെടല്‍ നടത്താനും, പുതിയ തലമുറയെ കൃഷിയിലേക്കും മണ്ണിലേക്കും ഇറക്കുന്നതിനുമായി തയ്യാറാക്കിയ പദ്ധതിയാണിതെന്ന് ഗ്രാസ്വേ ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി മഞ്ഞ, ഓറഞ്ച് നിറങ്ങളിലായി 1000 ചെണ്ടുമല്ലി തൈകള്‍ നട്ടു. ഗ്രാസ്വേ പ്രസിഡന്റ് സുരേഷ് ടി ബി അധ്യക്ഷനായി. സെക്രട്ടറി ശീര്‍ഷേന്ദുലാല്‍, ട്രഷറര്‍ ഗ്രീഷ്മ നിധീഷ്, ഓഫീസ് സെക്രട്ടറി ജിജിത്ത്, ഗായകന്‍ അജിത്ത് കൈലാസ് എന്നിവരുടെ നേതൃത്വത്തില്‍ 25 -ല്‍ അധികം പ്രവര്‍ത്തകര്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!