26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

29

കനത്ത മഴയില്‍ വീട്ടിലേക്ക് വെള്ളം കയറി, കടപ്പുറം വില്ലേജ് ഓഫീസിന് സമീപം നിര്‍മ്മിച്ച സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു.
ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നായി 54 പേരാണ് ഷെല്‍ട്ടര്‍ ഹോമിലുള്ളത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂറലി, തഹസില്‍ദാര്‍ എം കെ കിഷോര്‍, വില്ലേജ് ഓഫീസര്‍ ജോഷി ചെറുവത്തൂര്‍, ഉദ്യോഗസ്ഥരായ സുരേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!