28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Velur കടന്നല്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

കടന്നല്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

വേലൂര്‍ കുറുമാലില്‍ കടന്നല്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് സാരമായി പരുക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ ചീരോത്ത് വീട്ടില്‍ 51 വയസുള്ള മിനി, നെല്ലിക്കല്‍ വീട്ടില്‍ 58 വയസുള്ള വത്സല എന്നിവര്‍ക്കും നാട്ടുകാരനായ തോപ്പില്‍ ജെമിനുമാണ് (27 ) കടന്നല്‍ കുത്തേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറുമാക്കാവ് ക്ഷേത്രത്തിന് സമീപം തൊഴിലുറപ്പ് ജോലിക്ക് വന്നതായിരുന്നു മിനിയും വത്സലയും. കാറ്റില്‍ കൂടിളകി കൂട്ടത്തോടെ പറന്നെത്തിയ കടന്നലുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ജെമിന് കുത്തേറ്റത്. മൂന്ന് പേരേയും ആദ്യം വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ADVERTISEMENT
error: Content is protected !!