25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur കൃഷി ഭവന് മുന്നില്‍ ധര്‍ണ നടത്തി

കൃഷി ഭവന് മുന്നില്‍ ധര്‍ണ നടത്തി

103

കര്‍ഷക കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി ഭവന് മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 139 കോടി രൂപ വക മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കര്‍ഷകരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പുലിക്കോട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. യേശുദാസ്, പഞ്ചായത്ത് അംഗം സി.ഡി സൈമണ്‍, സണ്ണി വടക്കന്‍ ജോസ് ഒലക്കെങ്കില്‍, പി.കെ.വി. ജോസ്, സാബു കുറ്റിക്കാട്ട്, സുരേഷ് പാലായില്‍, സജീഷ്, മനോജ്, ജോജു പനക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!