25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ഇടവകദിനവും വിശ്വാസ പരിശീലന ദിനവും സംഘടിപ്പിച്ചു

ഇടവകദിനവും വിശ്വാസ പരിശീലന ദിനവും സംഘടിപ്പിച്ചു

88

വാക സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തില്‍ ഇടവകദിനവും വിശ്വാസ പരിശീലന ദിനവും സംഘടിപ്പിച്ചു. പള്ളി ഹാളില്‍ നടന്ന ഇടവകദിനാഘോഷം അതിരൂപതാ അസിസ്റ്റന്റ് പ്രൊക്യുറേറ്ററും വാക ഇടവക മുന്‍വികാരിയുമായ ഫാ. സാജന്‍ വടക്കന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. നിബിന്‍ തളിയത്ത് അധ്യക്ഷനായി. വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും എസ് എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും വിജയം നേടിയ ഇടവകാംഗങ്ങളായ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

കുടുംബയൂണിറ്റുകളുടെയും, വിവിധ ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേന്ദ്രസമിതി പ്രസിഡണ്ട് കെ.പി. സണ്ണി, വിശ്വാസപരിശീലനം പ്രിന്‍സിപ്പല്‍ കെ.ജെ. ജെലീജ്, പ്രോഗ്രം കണ്‍വീനര്‍മാരായ ഷാജി ടീച്ചര്‍, കെ.ടി. ലാസര്‍,കൈക്കാരന്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

ADVERTISEMENT
error: Content is protected !!