24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ശക്തമായ കാറ്റില്‍ അകലാട് വ്യാപക നാശനഷ്ടം

ശക്തമായ കാറ്റില്‍ അകലാട് വ്യാപക നാശനഷ്ടം

ചൊവ്വാഴ്ച കാലത്ത് ഉണ്ടായ ശക്തമായ കാറ്റില്‍ അകലാട് ബദര്‍പള്ളി ബീച്ച് റോഡില്‍ വ്യാപക നാശനഷ്ടം.  ബദര്‍പള്ളി ബീച്ചില്‍ കിഴക്കോട്ട് അലിക്കുട്ടി, റസാക്ക് എന്നിവരുടെ വീടിന് ഭാഗീകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഓടുകള്‍ നിരങ്ങി വീഴുന്ന ശബ്ദം കേട്ടതോടുകൂടി വീടിന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെറുനാമ്പി മൊയ്തുണ്ണികുട്ടിയുടെ മരം മുറിഞ്ഞു വീണ് ഇലക്ട്രിക് കാലുകള്‍ ചെരിഞ്ഞു. ബദര്‍പള്ളി ബീച്ച്-മൊയ്തീന്‍ പള്ളി ബീച്ച് ലിങ്ക് റോഡില്‍ ഗതാഗതം നിലച്ചു.

മരങ്ങള്‍ മുറിച്ചു മാറ്റിയതിനുശേഷം ആണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കണ്ടാണത്ത് സെയ്താലിക്കുട്ടിയുടെ ടെറസ് വീടിനു മുകളിലേക്ക് തേക്കുമരം വീണ് ടെറസിന് മുകളില്‍ വിരിച്ചിരുന്ന ഓടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂളിയാട്ട് അഷറഫ, അലിക്കുട്ടി എന്നിവരുടെ വീട്ടു മതില്‍ നിലംപതിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സുബൈദ പുളിക്കല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റി.

 

ADVERTISEMENT
error: Content is protected !!