25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ‘ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവിംഗ് സ്‌കൂളും ഷോപ്പിംഗ് കോംപ്ലക്‌സും ആരംഭിക്കും’ ; എന്‍. കെ....

‘ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവിംഗ് സ്‌കൂളും ഷോപ്പിംഗ് കോംപ്ലക്‌സും ആരംഭിക്കും’ ; എന്‍. കെ. അക്ബര്‍ എം. എല്‍. എ

62

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവിംഗ് സ്‌കൂളും ഷോപ്പിംഗ് കോംപ്ലക്‌സും ആരംഭിക്കുമെന്ന് എന്‍. കെ. അക്ബര്‍ എം. എല്‍. എ. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഇ. ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ ഫണ്ടില്‍ നിന്നും 7.24 ലക്ഷം ചിലവിട്ടാണ് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പാക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി സംഘടന പ്രതിനിധികളായ കെ. കെ. ഷിജു, റ്റി.കെ. പ്രഹ്ലാദന്‍, എ. എസ്. ശ്രീജില്‍, കെ. അബ്ദുള്‍ സലാം, കെ. സത്യപാല്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്ആര്‍ടിസി ഡി. ടി. ഒ.കെ. പി. രാധാകൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ. കെ. നിബു നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!