25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലെ ദുക്‌റാന തര്‍പ്പണ തിരുനാള്‍ ഒരുക്കങ്ങള്‍ തുടങ്ങി

പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലെ ദുക്‌റാന തര്‍പ്പണ തിരുനാള്‍ ഒരുക്കങ്ങള്‍ തുടങ്ങി

49

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തിലെ ദുക്‌റാന തര്‍പ്പണ തിരുനാള്‍ ഒരുക്കങ്ങള്‍ തുടങ്ങി. തിരുനാള്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തൃശ്ശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. തീര്‍ത്ഥ കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവറന്റ് ഫാദര്‍ ഡോക്ടര്‍ ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ദുക്‌റാന ഊട്ട് തിരുനാളും ഉണ്ടായി.

ജൂലൈ 12,13,തിയ്യതികളില്‍ തര്‍പ്പണ തിരുനാളും ആഘോഷിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ടി ജെ ഷാജു അറിയിച്ചു. അസി വികാരി ഫാദര്‍ ക്ലിന്റ് പാണെങ്ങാടന്‍ പബ്ലിസിറ്റി കണ്‍വീനര്‍ ബോബ് എലുവത്തിങ്കല്‍, ജോയിന്റ് കണ്‍വീനര്‍ സി ഡി ജോസ്, ഫിനാന്‍സ് കണ്‍വീനര്‍ എം എല്‍ ഫ്രാന്‍സിസ്, ട്രസ്റ്റിമാരായ ഫ്രാന്‍സിസ് ചിരിയംകണ്ടത്ത്, സേവ്യര്‍ വാകയില്‍, ഹൈസണ്‍ പി എ, ചാക്കോ പുലിക്കോട്ടില്‍ സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!