32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഗജകേസരികളുടെ ചിത്രപ്രദര്‍ശനം

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഗജകേസരികളുടെ ചിത്രപ്രദര്‍ശനം

11

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ആനകളുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ പത്മനാഭന്‍ എന്നിവരടക്കം മണ്‍മറഞ്ഞ ഗജകേസരികളുടെ ചിത്രങ്ങളും കേരളത്തിലെ തലയെടുപ്പുള്ള ആനകളുടെ അതിമനോഹരമായ ചിത്രങ്ങളുമായി മലയാള മനോരമയാണ് ഗുരുവായൂര്‍ ദേവസ്വവുമായി സഹകരിച്ച് ആന കാഴ്ച ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചത്. കിഴക്കേ നടയില്‍ ഭഗവതി ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.ആനക്കാഴ്ച ഫോട്ടോ പ്രദര്‍ശനം മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അധ്യക്ഷനായി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍, ഗുരുവായൂര്‍ എസിപി സുരേന്ദ്രന്‍ മങ്ങാട്, തൃശ്ശൂര്‍ മേയര്‍ ഡോക്ടര്‍ നിജി ജസ്റ്റിന്‍, ആനപ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ പി ഉദയന്‍ മലയാള മനോരമ കോഡിനേറ്റിംഗ് എഡിറ്റര്‍ ജീവന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച സമാപിക്കും.

 

ADVERTISEMENT
error: Content is protected !!