പഴുന്നാന ലിവാ ഉല് ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന് മുഹമ്മദ് നബി (സ) യൂടെ 1501-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘നൂറുല്‍ അലാ നൂര്‍ 2026’ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.മദ്രസ ഗ്രൗണ്ടില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം ഷംസുദ്ദീന് നിസാമി വരവൂര്‍ നിര്‍വ്വഹിച്ചു. ലിവാ ഉല് ഇസ്ലാം മദ്രസ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കഥപറച്ചില്‍, ചിത്രം വര, മൈന്‍ഡ് ടെസ്റ്റ്, ദഫ് മുട്ട്, ഫ്ലവര്‍ ഷോ തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണവും പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സമ്മാനങ്ങളും പ്രോത്സാഹന പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍, പൂര്‍ണ്ണ ഹാജര്‍ നേടിയവര്‍, ഓവറോള്‍ ചാമ്പ്യന്മാര്, മദ്രസയുടെ മുന്‍കാല അധ്യാപകര്‍, മദ്രസയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഴുന്നാന മഹല്ലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണാഭമായ റാലിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് സമാപനമായി.
മദ്രസ കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്കി.



