24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur വേലൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

വേലൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഓണത്തിന് പൂകൃഷിയില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ, വേലൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍ അദ്ധ്യക്ഷയായി. കൃഷി ഓഫീസര്‍ ഡോ. ജസ്‌ന മരിയ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം വിമല നാരായണന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ. ബൈജു ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യാ ഉണ്ണികൃഷ്ണന്‍, അസിസ്റ്ററ്റ് കൃഷി ഓഫീസര്‍ ബി സ്വപ്ന, സി.ഡി.എസ് അംഗങ്ങള്‍, ബഡ്‌സ് വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിത്ത് പാക്കറ്റ് വിതരണവും നടന്നു.

 

 

ADVERTISEMENT
error: Content is protected !!