25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam വെള്ളത്തില്‍ മുങ്ങി കിഴൂര്‍ കാക്കത്തുരുത്ത്

വെള്ളത്തില്‍ മുങ്ങി കിഴൂര്‍ കാക്കത്തുരുത്ത്

208

കനത്ത മഴയെ തുടര്‍ന്ന് കിഴൂര്‍ കാക്കത്തുരുത്ത് വെള്ളത്തില്‍ മുങ്ങി. മുപ്പതോളം കുടുംബങ്ങളാണ് കുന്നംകുളം നഗരസഭയുടെ രണ്ടാം വാര്‍ഡില്‍  പ്രതിസന്ധിയിലായിരിക്കുന്നത്. പ്രദേശത്തിലേക്കുള്ള ഏക റോഡ് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ വെള്ളം നിറഞ്ഞു. വാഹനങ്ങള്‍ പോകാനാവാത്ത അവസ്ഥയാണ്. ഇവിടെ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളില്‍ പലരും വെള്ളപ്പൊക്ക ഭീഷണി കാരണം ബന്ധുവീടുകളിലേക്ക് താമസം മാറി.
മാറാന്‍ സാധിക്കാത്ത പലരും വെള്ളം കയറിയ വീടുകളില്‍ തന്നെ കഴിയുകയാണ്. 2018 ലെ വലിയ വെള്ളപ്പൊക്കത്തിലാണ് കാക്കത്തുരുത്ത് ആദ്യമായി മുങ്ങിയത്. തുടര്‍ന്ന് ഇങ്ങോട്ട് എല്ലാവര്‍ഷവും കനത്ത മഴയില്‍ ഇവിടെ വെള്ളം കയറാറുണ്ട്. പാടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വീടുകളിലാണ് ആദ്യം വെള്ളം കയറിയത്.
കിഴൂര്‍ – വെട്ടിക്കടവ് പാടശേഖരത്തിനോട് ചേര്‍ന്നാണ് കാക്കത്തുരുത്ത് സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുകയാണെങ്കില്‍ ഇവിടുത്തെ മുഴുവന്‍ വീടുകളിലേക്കും വെള്ളം കയറും.

 

ADVERTISEMENT
error: Content is protected !!