25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur നന്മ വേലൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

നന്മ വേലൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

110

നന്മ വേലൂര്‍ യൂണിറ്റ് സമ്മേളനം ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി ഹാളില്‍ സംഘടിപ്പിച്ചു. നന്മ വേലൂര്‍ യൂണിറ്റ് പ്രസിഡണ്ട് സി ബിഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ചലച്ചിത്ര -നാടക സംവിധായകനും നന്മ തൃശൂര്‍ ജില്ല വൈസ് പ്രസിഡണ്ടും സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറുമായ ഐ.ഡി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നന്മ സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കേച്ചേരി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നന്മ വേലൂര്‍ സെക്രട്ടറി വി.വി.വേണു ഗോപാലന്‍ മാസ്റ്റര്‍, മേഖല വൈസ് പ്രസിഡണ്ട് അനില്‍ വി.എന്‍., കെ.വി.ജോസ്, കെ.ജെ.പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.  കലാപ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ജ്വാല റോസ്.ബി, എ.എം. നീലാംബരി എന്നിവരെ കലാപുരസ്‌ക്കാരം നല്‍കി ആദരിച്ചു. പുതിയ ഭാരവാഹികളായി ബിഞ്ചു ജേക്കബ്.സി ( പ്രസിഡണ്ട്) വി.വി. വേണു ഗോപാലന്‍ മാസ്റ്റര്‍ (സെക്രട്ടറി) കെ.വി. ജോസ് (ട്രഷറര്‍) ടി.എ.ദയശീലന്‍ (രക്ഷാധികാരി ) തുടങ്ങി 8 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!