24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മങ്ങാട് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ മങ്ങാട് ചാത്തംകുളം റോഡിന് സമീപമാണ് മരം വീണത്. ഞായറാഴ്ച
രാത്രി 8  മണിയോടെയാണ് സംഭവം. റോഡരുകില്‍ നിന്നിരുന്ന വലിയ ഞാവല്‍ മരം മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊതു പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീമും എത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!