32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Erumapetty വരവൂര്‍ മണിമുക്ക് പ്രദേശത്ത് ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴായ പ്രശ്‌നത്തിന് പരിഹാരം

വരവൂര്‍ മണിമുക്ക് പ്രദേശത്ത് ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴായ പ്രശ്‌നത്തിന് പരിഹാരം

8

വരവൂര്‍ പഞ്ചായത്തിലെ മണിമുക്ക് പ്രദേശത്ത് ജലവിതരണ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പാഴായി ഒഴുകുന്ന പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമാകുന്നു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ മെമ്പര്‍ രവീന്ദ്രന്‍ തിച്ചൂരിന്റെ നേതൃത്വത്തില്‍ നടത്തിയ സമരവും ഇടപെടലുകളുമാണ് നടപടിക്ക് വഴിയൊരുക്കിയത്. സമരത്തിന് നേതൃത്വം നല്‍കിയ രവീന്ദ്രന്‍ തിച്ചൂര്‍, ബഷീര്‍ തോട്ടുമൂച്ചിക്കല്‍, കെ എസ് മുഹമ്മദ്, വിജയ വത്സലന്‍, വിജിത ബാബു, പിഎം സലീം, രതീഷ് മണിമുക്ക് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അറ്റകുറ്റപണി നടപടികള്‍ വിലയിരുത്തി.

ADVERTISEMENT
error: Content is protected !!