29.8 C
Kunnamkulam
Friday, November 20, 2026
Home Bureaus Erumapetty പോക്‌സോ കേസിലെ ഒന്നാം പ്രതിക്ക് 53 വര്‍ഷം കഠിന തടവും 5,10,000 രൂപ പിഴയും ശിക്ഷ...

പോക്‌സോ കേസിലെ ഒന്നാം പ്രതിക്ക് 53 വര്‍ഷം കഠിന തടവും 5,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു

3

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പിന്നീട് വിവാഹം കഴിച്ച് ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിക്ക് 53 വര്‍ഷം കഠിന തടവും 5 ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അയ്യര്‍കുളങ്ങര അഞ്ചുപാറയില്‍ ശരത്തിനെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് സ്‌പെഷ്യല്‍ കോടതി ജഡ്ജി സുധീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.2021 ല്‍ വടക്കാഞ്ചേരിയിലെ ക്ഷേത്രത്തില്‍ ശാന്തിയായി ജോലി ചെയ്യുന്നതിനിടെയാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വശീകരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുടര്‍ന്ന് രണ്ടാം പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയുടെയും മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും സഹായത്തോടെ ശരിയായ വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് വീട്ടില്‍ താമസിപ്പിച്ചു. മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന പെണ്‍കുട്ടി 2021 ജൂലൈയില്‍ ആത്മഹത്യ ചെയ്തു.ഒന്നാം പ്രതിക്ക് പുറമെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും കോടതി പിഴ ശിക്ഷ വിധിച്ചു.വടക്കാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ. മാധവന്‍കുട്ടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ.എസ്.ഐ. എ.വി. സജീവ് സഹഅന്വേഷണ ഉദ്യോഗസ്ഥനായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ 67 സാക്ഷികളെ വിസ്തരിക്കുകയും 105 രേഖകളും 23 മുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ. സീനത്ത് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. എ.എസ്.ഐ. ഗീത പി.ആര്‍. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

 

 

ADVERTISEMENT
error: Content is protected !!