29.8 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu വളയംകുളം ശ്രീ കൊഴിശ്വങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ അതിഥിയായി പരുന്ത്

വളയംകുളം ശ്രീ കൊഴിശ്വങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ അതിഥിയായി പരുന്ത്

0

വളയംകുളം ശ്രീ കൊഴിശ്വങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്കിനോടനുബന്ധിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന അന്നദാനത്തിനിടയില്‍ കൗതുകമായി ഒരു അപൂര്‍വ അതിഥിയുടെ വരവ്.സദ്യ വിളമ്പി പൂര്‍ത്തിയായി ഭക്തരും നാട്ടുകാരും ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത അതിഥിയായി ഒരു ഗാംഭീരന്‍ പരുന്ത് പന്തലിലെത്തിയത്.
പന്തലിന് കീഴില്‍ സദ്യയ്ക്കായി നിരത്തിയിരുന്ന ഇലയിലെ ഭക്ഷണത്തില്‍ യാതൊരു ഭയവുമില്ലാതെ പറന്നെത്തിയ പരുന്ത് നേരെ ഒരു മേശപ്പുറത്ത് സ്ഥാനം പിടിച്ചു.ഇലയില്‍ വിളമ്പിയ ചോറും കറികളും കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ കൊത്തിത്തിന്നാനും തുടങ്ങി. സാധാരണ മനുഷ്യരുടെ അടുത്തേക്ക് പോലും അടുക്കാന്‍ മടിക്കുന്ന പരുന്തിന്റെ ഈ പെരുമാറ്റം അവിടെ കൂടിയിരുന്നവരെയെല്ലാം ഒരുപോലെ അമ്പരപ്പിച്ചു. ഒരു വശത്ത് ഭക്തരും നാട്ടുകാരും ഒരുമിച്ചിരുന്ന് സദ്യ ആസ്വദിക്കുമ്പോള്‍, തൊട്ടടുത്ത മേശയില്‍ യാതൊരു കൂസലുമില്ലാതെ അന്നദാനത്തിന്റെ രുചി നുകരുകയായിരുന്നു ഈ വിശേഷപ്പെട്ട അതിഥി.ക്ഷേത്രത്തിലെ ദേശവിളക്കിനോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പരുന്തിന്റെ സന്ദര്‍ശനം അവിടെ കൂടിയിരുന്നവര്‍ക്ക് മറക്കാനാവാത്തൊരുനുഭവമായി.

 

ADVERTISEMENT
error: Content is protected !!