29.8 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ ആഘോഷം വെള്ളി,ശനി ദിവസങ്ങളില്‍

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ ആഘോഷം വെള്ളി,ശനി ദിവസങ്ങളില്‍

1

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ വെള്ളി , ശനി ദിവസങ്ങളിലായി ആഘോഷിക്കും. വ്യാഴാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്രിസ്ത്യന്‍ ബ്രദേഴ്സ് ആഘോഷ കമ്മിറ്റി വക മിനി പെരുന്നാളും ഉണ്ടായി. വിവിധ കമ്മിറ്റികളുടെ ആന ചമയം പ്രദര്‍ശനവും നടന്നു. വെള്ളിയാഴ്ച വൈകിട്ട് 4 30ന് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗജവീരന്മാര്‍ക്ക് സ്വീകരണം നല്‍കും. വെകീട്ട് പള്ളിയില്‍ സന്ധ്യ പ്രാര്‍ത്ഥന, അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം ,ആശിര്‍വാദം , സ്ലീബാ വണക്കം എന്നിവ നടക്കും. രാത്രി ഒമ്പതിന് കേരളത്തിലെ പേരു കേട്ട ഗജവീരന്മാരും വാദ്യ കലാകാരന്മാരും അണിനിരന്നുള്ള പ്രാദേശീക ആഘോഷങ്ങള്‍ ആരംഭിച്ച് പുലര്‍ച്ച പള്ളിയില്‍ സമാപിക്കും
ശനിയാഴ്ച രാവിലെ പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് വൈദികരായ ഫാദര്‍ ബിജുമുങ്ങാംകുന്നേല്‍ , ഫാ ജോണ്‍കുളങ്ങാട്ടില്‍ , ഫാ ഗ്രീഗറികൊള്ളന്നൂര്‍ പെരുന്നാള്‍ സന്ദേശം ,മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് പകല്‍ പെരുന്നാള്‍ ആരംഭിച്ച 5.20 ന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പ്രദിക്ഷണം , ആശീര്‍വാദം, നേര്‍ച്ച സദ്യയോട് കൂടി പെരുന്നാള്‍ സമാപിക്കും. വികാരി ഫാദര്‍ അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണില്‍ , ട്രസ്റ്റി ഇ.ഡ ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നല്‍കും. ശനിയാഴ്ച സിസിടിവി പ്രാദേശീക ചാനലില്‍ പെരുന്നാള്‍ തത്സമയം സംപ്രേഷണം ചെയ്യും.

 

ADVERTISEMENT
error: Content is protected !!