23.9 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ വിജയിച്ച കായിക പ്രതിഭകള്‍ക്ക് ജേഴ്സികള്‍ വിതരണം ചെയ്തു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ വിജയിച്ച കായിക പ്രതിഭകള്‍ക്ക് ജേഴ്സികള്‍ വിതരണം ചെയ്തു

6

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ വിജയിച്ച കായിക പ്രതിഭകള്‍ക്ക് ജേഴ്സികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി തൃത്താല എംഎല്‍എ വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി അധ്യക്ഷനായി . കേരളോത്സവത്തില്‍ വോളി ബോള്‍ , ഫുട്‌ബോള്‍ , ക്രിക്കറ്റ് , ടീമംഗങ്ങളായ ജി.സി.സി. ചാലിശ്ശേരി , എ.എഫ്.സി ആലിക്കര , ക്ലബ്ബ് ഓഫ് ഫോര്‍ട്ട് കൂറ്റനാട് , ബാന്റ് മിന്റണ്‍ വിജയികള്‍ , കേരള ഭിന്നശേഷി സംസ്ഥാന കായിക മേളയില്‍ ലോങ്ങ് ജബില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വൈഗ ,സ്വച്ഛത ഹി സേവ ശുചിത്വ മിഷന്‍ 2026 കൈയ്യോടു കൈ ക്യാമ്പയിന്റെ ഭാഗമായി മികച്ച സ്‌കൂളായ എ എം എല്‍ പി സ്‌കൂള്‍ കവുക്കോട് എന്നിവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി.വിവിധ മല്‍സരങ്ങള്‍ നടത്തിയ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് , ടൗണ്‍ ടീം കരിമ്പ , ക്ലബ്ബ് ഓഫ് ഫോര്‍ട്ട് കൂറ്റനാട് എന്നി ക്ലബ്ബുകള്‍ക്കും ,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും എം.എല്‍.എ. നിര്‍വ്വഹിച്ചു. ആലിക്കര വാര്‍ഡില്‍ എ.ബി.ബി.എസ്. കഴിഞ്ഞ് ഡോകടറായ ഫൈസല്‍ അബ്ദുള്‍ സലീമിന് വാര്‍ഡ് മെമ്പര്‍ മുഹമ്മദ്‌മോനു നല്‍കിയ പുരസ്‌കാരം എം.എല്‍.എ.ഡോകടര്‍ക്ക് സമ്മാനിച്ചു.പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി സാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സവിതാ അജി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനിവിനു, സീനിയര്‍ മെമ്പര്‍ എ .വിജയന്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും , മെമ്പര്‍ സുലൈഖ സുലൈമാന്‍ നന്ദിയും പറഞ്ഞു

 

ADVERTISEMENT
error: Content is protected !!