26.1 C
Kunnamkulam
Thursday, November 19, 2026
Home Bureaus Perumpilavu ചേലക്കുളത്തിലേക്ക് ഏതുനിമിഷവും റോഡ് പതിക്കാം; വടക്കുമുറിയിലെ യാത്രാദുരിതത്തിൽ പ്രതിഷേധം

ചേലക്കുളത്തിലേക്ക് ഏതുനിമിഷവും റോഡ് പതിക്കാം; വടക്കുമുറിയിലെ യാത്രാദുരിതത്തിൽ പ്രതിഷേധം

33

കടവല്ലൂര്‍ വടക്കുമുറിയിലെ പൊതുകുളമായ ചേലക്കുളത്തിനോടു ചേര്‍ന്നുള്ള റോഡിലൂടെയുള്ള യാത്ര കടുത്ത അപകടഭീഷണിയാകുന്നു. കുളത്തിന്റെ സംരക്ഷണഭിത്തിയും റോഡിന്റെ അടിഭാഗത്തുള്ള മണ്ണും ഇടിഞ്ഞുവീണ നിലയാണ്. മുകള്‍ഭാഗത്ത് റോഡിന് കാര്യമായ തകരാറുകള്‍ കാണാനില്ലെങ്കിലും അടിത്തറ ദുര്‍ബലമായതിനാല്‍ ഏതുനിമിഷവും റോഡ് കുളത്തിലേക്ക് പതിക്കാവുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് അപകടാവസ്ഥ ഒഴിവാക്കുകയും, എത്രയും വേഗം കുളത്തിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിച്ച് റോഡ് ബലപ്പെടുത്തുകയും ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!