30 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Erumapetty നെല്ലുവായ് ഗ്രാമീണ തീയേറ്റര്‍ ഹബ്ബിന്റെ മൂന്നാമത് ബാച്ചിന്റെ നാടക പരിശീലന ക്യാമ്പിന് തുടക്കം

നെല്ലുവായ് ഗ്രാമീണ തീയേറ്റര്‍ ഹബ്ബിന്റെ മൂന്നാമത് ബാച്ചിന്റെ നാടക പരിശീലന ക്യാമ്പിന് തുടക്കം

29

നെല്ലുവായ് ഗ്രാമീണ തീയേറ്റര്‍ ഹബ്ബിന്റെ മൂന്നാമത് ബാച്ചിന്റെ നാടക പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നടനും സാഹിത്യകാരനുമായ നന്ദകിഷോര്‍ നിര്‍വഹിച്ചു.നെല്ലുവായ് ഗ്രാമീണ വായനശാലയില്‍ നടന്ന ചടങ്ങിന് തീയറ്റര്‍ ഹബ്ബ് പ്രസിഡന്റ് സുഭാഷ് കാവുങ്കല്‍ അധ്യക്ഷനായി. അരവിന്ദന്‍ നെല്ലുവായ് രചിച്ച ‘ഇന്നലെ തേടി ‘ എന്ന പുസ്തത്തിന്റെ കോപ്പി വായനശാല പ്രതിനിധിക്ക് നന്ദകിഷോര്‍ കൈമാറി. വായനശാല പ്രസിഡന്റ് ടി. കെ ശിവന്‍,സിനി ആര്‍ട്ടിസ്റ്റ് ലങ്കാലക്ഷ്മി, ആര്‍ട്ട് ഡയറക്ടര്‍ പി.ടി സുശാന്ത് , സുബീഷ് കലാമണ്ഡലം, നാടക സംവിധായകന്‍ സുരേന്ദ്രന്‍ തില്ലാന, സിനിമ സംവിധായകന്‍ അരവിന്ദന്‍ നെല്ലുവായ് എന്നിവര്‍ സംസാരിച്ചു

 

 

ADVERTISEMENT
error: Content is protected !!