30 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Punnayurkulam സംസ്ഥാന സഹോദയ കലോത്സവം ;ഓവറോള്‍ ഒമ്പതാം സ്ഥാനം നേടി അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍

സംസ്ഥാന സഹോദയ കലോത്സവം ;ഓവറോള്‍ ഒമ്പതാം സ്ഥാനം നേടി അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍

34

സംസ്ഥാന സഹോദയ കലോത്സവം 2026ല്‍ 400 പോയിന്റുകളോടെ അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ ഒമ്പതാം സ്ഥാനം നേടി. ആദ്യമായാണ് സ്‌കൂള്‍ സംസ്ഥാനതലത്തില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. ആയിരത്തിലധികം സ്‌കൂളുകള്‍ മാറ്റുരച്ച കലാമേളയില്‍ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി 64 എ ഗ്രേഡുകളും സ്‌കൂള്‍ സ്വന്തമാക്കി. മികച്ച പ്രകടനത്തിനുള്ള ‘സഹോദയ ടോപ്പര്‍ അവാര്‍ഡും’ അമല്‍ ഇംഗ്ലീഷ് സ്‌കൂളിന് ലഭിച്ചു.കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനവും ഒപ്പനയില്‍ രണ്ടാം സ്ഥാനവും നേടി. ഇസ്സ ബാദുഷ മാപ്പിളപ്പാട്ടിലും അറബിക് പാരായണത്തിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മഹെക് സഹ്‌റ ഇംഗ്ലീഷ് പ്രസംഗത്തിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. മൈം, തിരുവാതിരക്കളി, ദഫ്മുട്ട്, ഗ്രൂപ്പ് ഡാന്‍സ്, ഏകാങ്കനാടകം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി.വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെയും പരിശീലകരുടെയും പരിശ്രമത്തിനും രക്ഷിതാക്കളുടെ പിന്തുണയ്ക്കും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഗഫൂര്‍ നാലകത്ത് പറഞ്ഞു. വിജയികളെയും പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.തൃശ്ശൂര്‍ ഹോളി ഗ്രേസ് അക്കാദമി, മാളയില്‍ നവംബര്‍ 12 മുതല്‍ 15 വരെയാണ് സംസ്ഥാന സഹോദയ കലോത്സവം നടന്നത്.

 

ADVERTISEMENT
error: Content is protected !!