30 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Punnayurkulam മെക്ക് സെവന്‍ അന്‍സാര്‍ യൂണിറ്റ് വ്യായാമ പരിശീലനത്തിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

മെക്ക് സെവന്‍ അന്‍സാര്‍ യൂണിറ്റ് വ്യായാമ പരിശീലനത്തിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

5

പുന്നയൂര്‍ക്കുളം മെക്ക് സെവന്‍ അന്‍സാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യായാമ പരിശീലനത്തിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വന്നേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വ്യായാമ പരിശീലനത്തിന് ശേഷമാണ് ഗ്രൗണ്ട് ശുചീകരിച്ചത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പറും മേക്ക് സെവന്‍ പ്രവര്‍ത്തകനുമായ വി.ആര്‍. മുഹമ്മദ് ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.ഷബീര്‍ എരമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു ശാരീരിക പരിശീലനം.അബൂബക്കര്‍ നാട്ടുരുചി, മുഹമ്മദ് പുത്തന്‍പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എഴുപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. നാസിമുദ്ദീന്‍ മാവിന്‍ചുവട് സ്വാഗതവും അബൂബക്കര്‍ അണ്ടത്തോട് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!