നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശി വിളക്കാചാരം ആരംഭിച്ചു. പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന് പുറത്തേക്കെഴുന്നെള്ളി. കൊമ്പന് കൊളക്കാടന്‍ ശിവപ്രസാദ് തിടമ്പേറ്റി. തുടര്‍ന്ന് മേളം, കേളി, കൊമ്പ് പറ്റ്, കുഴല്‍ പറ്റ്, ഇടക്ക പ്രദക്ഷിണം എന്നിവയും നടന്നു. ആദ്യവിളക്ക് ചെന്നൈ ഗണേഷ് ട്രാവല്‍സിന്റെ വഴിപാടായി നടന്നു. ഡിസംബര്‍ 20 നാണ് പ്രസിദ്ധമായ നെല്ലുവായ് വൈകുണ്ഠ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ആഘോഷിക്കുന്നത്.



