31.1 C
Kunnamkulam
Thursday, November 19, 2026
Home Bureaus Punnayurkulam നവീകരണം നടത്തിയ അഞ്ഞൂര്‍ ചക്കിത്തറ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

നവീകരണം നടത്തിയ അഞ്ഞൂര്‍ ചക്കിത്തറ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

13

നവീകരണം നടത്തിയ വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂര്‍ ചക്കിത്തറ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.മുന്‍ മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമായി.എന്‍.കെ. അക്ബര്‍ എം.എല്‍.എ റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏഴാം വാര്‍ഡ് മെമ്പര്‍ കെ.വി. ജിതേഷ് കുമാര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ രുക്മ്യ സുധീര്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ സരിത പുഷ്പാകരന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!