24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk അനുമോദന സദസ് നടത്തി

അനുമോദന സദസ് നടത്തി

എയ്യാല്‍ ബാലസംഘം ഉപ്പുപാറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ് നടത്തി. യൂണിറ്റ് പരിധിയില്‍ നിന്നും എസ്. എസ് . എല്‍ . സി, പ്ലസ് ടൂ പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് മെമന്റേ നല്‍കി അനുമോദിച്ചത്. സി പി ഐ എം എയ്യാല്‍ ബ്രാഞ്ച് ഓഫീസ് ഹാളില്‍ നടന്ന സദസ്സ് കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എസ് പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം പ്രസിഡണ്ട് നിരണ്‍ജിത്തിന്റെ അദ്ധ്യക്ഷനയില്‍ നടന്ന ചടങ്ങില്‍ കെ.എന്‍ നായര്‍, എം.കെ ശശിധരന്‍, പി.എ ഉണ്ണികൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, സി.കെ അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു. മധുര വിതരണവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!