29.8 C
Kunnamkulam
Friday, November 20, 2026
Home CCTV Desk സംസ്ഥാനത്ത് വീണ്ടും ഇഡിയുടെ വ്യാപക റെയ്ഡ്; പരിശോധന നടക്കുന്നത് അഞ്ച് ജില്ലകളിലായുള്ള വീടുകളില്‍

സംസ്ഥാനത്ത് വീണ്ടും ഇഡിയുടെ വ്യാപക റെയ്ഡ്; പരിശോധന നടക്കുന്നത് അഞ്ച് ജില്ലകളിലായുള്ള വീടുകളില്‍

3

വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വര്‍ണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.കാസര്‍ഗോഡ് ജില്ലയില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീര്‍ ചെംഗള അബൂബക്കറിന്റെ ‘സൈനബ മന്‍സില്‍’ എന്ന വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ ‘ചാപ്പ ഹൗസിലുമാണ്’ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കണ്ണൂര്‍ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹര്‍ എം.കെയുടെ (മാല കുഴിയില്‍ ജൗഹര്‍) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്. മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂര്‍ (താനാളൂര്‍) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പില്‍ ഹൗസ്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുള്‍ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. അനധികൃത പണമിടപാടുകളും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ നീക്കം.

 

ADVERTISEMENT
error: Content is protected !!