31.1 C
Kunnamkulam
Thursday, November 19, 2026
Home CCTV Desk ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍

ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍

97

ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പാര്‍ട്ടിയോട് പരിഭവങ്ങളൊന്നുമില്ലെന്നും പത്മജ വ്യക്തമാക്കി. കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഉടന്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും പത്മജ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴിയാണ് പത്മജ രാജിക്കത്ത് കൈമാറിയത്. പദവികള്‍ ലഭിക്കാത്തതല്ല രാജിക്ക് കാരണമെന്നും പാര്‍ട്ടിയുടെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയാത്തതാണ് തീരുമാനത്തിന് പിന്നിലെന്നും പത്മജ പറഞ്ഞു. ബിജെപി തനിക്ക് ദോഷങ്ങളൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയോട് സങ്കടമോ പരിഭവമോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജിക്കത്ത് കൈമാറുന്നതിന് മുമ്പ് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരനുമായി സംസാരിച്ചിരുന്നതായും പത്മജ വെളിപ്പെടുത്തി. എന്നാല്‍, കോണ്‍ഗ്രസിലേക്ക് ഉടന്‍ മടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തെറ്റ് തിരുത്തുകയാണ് തന്റെ നിലപാടെന്നും പത്മജ പറഞ്ഞു. പത്മജയുടെ കോണ്‍ഗ്രസ് പ്രവേശന സാധ്യതയെ സ്വാഗതം ചെയ്ത് കെ. മുരളീധരനും രംഗത്തെത്തി. കോണ്‍ഗ്രസിലേക്ക് വരുന്നത് പത്മജയുടെ ഇഷ്ടമാണെന്നും പാര്‍ട്ടിയിലേക്ക് എത്തുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

ADVERTISEMENT
error: Content is protected !!