25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി

24

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വരവേല്‍പ്പ് 2025 എന്ന പേരിന്‍ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കടങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് റജുല അബ്ദുള്‍ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ബീന രമേഷ്, എസ്.എം.സി ചെയര്‍മാന്‍ ശങ്കര നാരായണന്‍, എം.പി ടി എ പ്രസിഡണ്ട് സുനിത അജി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത ടീച്ചര്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷേളി ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുതുതായി ജോയിന്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളള്‍ക്കും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!