24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur തെങ്ങിന്‍ തൈ വിതരണം നടത്തി

തെങ്ങിന്‍ തൈ വിതരണം നടത്തി

വേലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ വിതരണം നടന്നു. നാളികേര ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യമാക്കിയാണ് കോക്കനട്ട് കൗണ്‍സില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഹൈബ്രിഡ് ഡി&ടി, ചെന്തെങ്, കുറ്റ്യാടി വിഭാഗത്തിലെ സങ്കര ഇനമായ വൈസ്റ്റ് കോസ്റ്റ് ഡബ്ലിയു.സി.ടി, ഇനങ്ങളിലുള്ള 900 തൈകളാണ് വിതരണം ചെയ്യുന്നത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഡോ.ജസ്ന മരിയ അദ്ധ്യക്ഷയായി. കൃഷി അസിസ്റ്റന്റുമാരായ ബൈജു ഫ്രാന്‍സീസ്, ബി.സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!