പട്ടാമ്പി പള്ളിപ്പുറം തീരദേശ റോഡരികല്‍ യുവതിയുടെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയില്‍

Advertisement

Advertisement

പട്ടാമ്പിയില്‍ പട്ടാപ്പകല്‍ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തൃത്താല ആലൂര്‍ കാങ്കത്ത്പടി ശിവന്റെ മകള്‍ പ്രവിയ(30) ആണ് മരിച്ചത്. പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയില്‍ കൊടുമുണ്ട റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച രാവിലെ എട്ടിനാണ് നാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പ്രവിയ രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് കൊല്ലപ്പെട്ടത്. വഴിയാത്രക്കാരാണ് യുവതിയെ തീ കത്തിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് ഒരു കത്തിയും കിടക്കുന്നുണ്ട്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്നയാളെ പിന്നീട് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ആലൂര്‍ മൂലത്തൊടി സന്തോഷ്(40) ആണ് മരിച്ചത്. നേരത്തെ സന്തോഷ് നടത്തിയിരുന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരി ആയിരുന്നു മരിച്ച പ്രവിയ. ഇവര്‍ തമ്മിലുള്ള മുന്‍ വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. പട്ടാമ്പി പോലീസ് അന്വേഷണം തുടങ്ങി.