സിവില്‍ സര്‍വീസില്‍ 468ാം റാങ്ക് ലഭിച്ച കിരണ്‍ മുരളിയെ അനുമോദിച്ചു

Advertisement

Advertisement

ഇന്ത്യന്‍ ഭരണത്തിന്റെ സിരാ കേന്ദ്രങ്ങളില്‍ നയതന്ത്രജ്ഞത കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയെ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഓ ഐ സിയും പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കോബ് ഓ ഐ സി യും അധ്യാപകരും വീട്ടിലെത്തി അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊന്നാട അണിയിച്ചു. മാനേജര്‍ പൂച്ചെണ്ട് സമ്മാനിച്ചു. സിവില്‍ സര്‍വീസില്‍ 468ാം റാങ്ക് ലഭിച്ച കിരണ്‍ മുരളി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചു. അധ്യാപികമാരും ഉണ്ടായിരുന്നു.