തൊഴിയൂര്‍ ദാറു റഹ്‌മ വാഫി കോളേജ് പ്രഥമ അലുംനി സംഗമം ചാവക്കാട് നടന്നു

Advertisement

Advertisement

തൊഴിയൂര്‍ ദാറു റഹ്‌മ വാഫി കോളേജ് പ്രഥമ അലുംനി സംഗമം ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നടന്നു. സി ഐ സി ജനറല്‍ സെക്രട്ടറി ഹബീബുളള ഫൈസി ഉദ്‌ഘാടനം ചെയ്തു. സി ഐ സി സ്ഥാപകന്‍ പ്രൊഫ. ഉസ്താദ് അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി വിശിഷ്ടാതിഥി ആയി. കോളേജ് പ്രിന്‍സിപ്പല്‍ ഉസ്താദ് കബീര്‍ വാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദീര്‍ഘ കാലം പ്രിന്‍സിപ്പാള്‍ ആയി സേവനം ചെയ്ത കബീര്‍ വാഫിയെ ചടങ്ങില്‍ ആദരിച്ചു. കോളേജ് അധ്യാപകര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹാഫിള് ഷിബിലി വാഫി, അബ്ദുല്ല വാഫി, അബ്ദുള്ള സലീം വാഫി, സഅദ് സി ടി എന്നിവര്‍ പ്രോജക്ട് അവതരിപ്പിച്ചു. അലുംനി ഭാരവാഹികളായ അനസ് വാഫി, സിനാന്‍ വാഫി, ഉമൈര്‍ വാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.