ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരുളിയില്‍ നിന്ന് കാണിക്ക പണം മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു

Advertisement

Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരുളിയില്‍ നിന്ന് കാണിക്ക പണം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂര്‍ തെക്കിനിയേടത്ത് വീട്ടില്‍ സന്തോഷ് കുമാറിനെയാണ് ടെമ്പിള്‍ എസ് ഐ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇയാള്‍ നാലമ്പലത്തിനകത്ത് ഗണപതി ക്ഷേത്രത്തിന് എതിര്‍ വശത്തുള്ള സരസ്വതി മണ്ഡപത്തിന് മുന്നിലെ ഉരുളിയില്‍ നിന്ന് 11,800 രൂപ മോഷ്ടിക്കുന്നത്. പണം പോലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സമാനമായ പതിനെട്ടോളം കളവു കേസ്സുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.