യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു

Advertisement

Advertisement

തെരഞ്ഞെടുപ്പു കാലത്ത് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനെ അറസ്റ്റ് ചെയ്തു കൊണ്ട് ബിജെപി വര്‍ഗീയ കക്ഷി മാത്രമല്ല, ഏകാധിപതികള്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാന്നെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഒരു ഭരണമാറ്റം സാധ്യമാണ്. നരേന്ദ്ര മോദിയെ ഇന്ത്യ മുന്നണി പിടിച്ചു കെട്ടുമെന്നും, ജോണ്‍ കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ ജെയ്സിങ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ജോസഫ് ചാലിശ്ശേരി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഇ.പി കമറുദ്ധീന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി വി കുര്യക്കോസ്, സിഎംപി നേതാവ് പി ആര്‍ എന്‍ നമ്പീശന്‍, ഡി സി സി സെക്രട്ടറിമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.