എല്‍.ഡി.എഫ് കടങ്ങോട് ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

Advertisement

Advertisement

 

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍.ഡി.എഫ് കടങ്ങോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെള്ളറക്കാട് പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിച്ച റാലി മനപ്പടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് കടങ്ങോട് ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍സന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം എ.സി.മൊയ്തീന്‍ എം.എല്‍.എ, എല്‍ഡിഎഫ് ജില്ലാ, മണ്ഡലം നേതാക്കളായ അഡ്വ.കുഞ്ഞു പറുഞ്ചു, നാസര്‍ ഹമീദ്, ബാലന്‍ കണിമംഗലം, എം.എന്‍.സത്യന്‍, പി. എസ്.പ്രസാദ്, അഡ്വ. കെ.എം. നൗഷാദ് ഫ്രാന്‍സിസ് കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.ഡി. എഫ് കടങ്ങോട് ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ യു. വി.ഗിരീഷ് സ്വാഗതവും പി.ഇ.ബാബു നന്ദിയും പറഞ്ഞു.