ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടന്നു

Advertisement

Advertisement

ചാവക്കാട് താലൂക്കിന് കീഴിലുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ചാവക്കാട് എം.ആര്‍.ആര്‍.എം സ്‌കൂളില്‍ വെച്ച് നടന്നു. 189 ബൂത്തുകളിലേക്ക് ഇ വി എം, ബാലറ്റ് യൂണിറ്റ്, കണ്ട്രോള്‍ യൂണിറ്റ്, വി.വി പാറ്റ് എന്നിവ അടങ്ങുന്ന ഒരു സെറ്റ് വീതവും കൂടാതെ മഷി, പേപ്പര്‍, ഉരുക്ക് തുടങ്ങിയവ അടങ്ങിയ പോളിംഗ് സാമഗ്രികളുടെ കിറ്റും വിതരണം ചെയ്തു. പോലീസ് അകമ്പടിയോടു കൂടി 58 ഓളം വാഹനങ്ങളിലായി പോളിംഗ് ടീമിനെ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. ഓരോ ബൂത്തുകളിലായി ഒരു പ്രൊസീഡിങ് ഓഫീസറും മൂന്ന് സ്റ്റാഫുകളും കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരിക്കും. വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബിഎല്‍ഓ മാരെ നിയമിച്ചിട്ടുണ്ട്.