വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂര്‍ യുണിറ്റിന്റെ വാര്‍ഷികവും തിരഞ്ഞെടുപ്പും നടന്നു

Advertisement

Advertisement

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂര്‍ യുണിറ്റിന്റെ വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സരസ്വതി കലാകേന്ദ്രയില്‍ വെച്ച് നടന്ന പരിപാടി ജില്ലാ സെക്രട്ടറിയും മര്‍ച്ചെന്റൈന്‍ ബാങ്ക് പ്രസിഡന്റും കൂടിയായ ലൂക്കോസ് തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിയോണ്‍ വാഴപ്പിള്ളി അധ്യഷനായി. ജില്ലാ ജനറല്‍ കണ്‍വീനര്‍ ജോജി തോമസ്, നായരങ്ങാടി യുണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാവര്‍ക്കും ഗിഫ്റ്റ് പാക്കുകള്‍ വിതരണം ചെയ്തു. ലിയോണ്‍ വാഴപ്പിള്ളി (പ്രസിഡന്റ്), മാധവന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റ്), രാജീവ് ചെരക്കപ്പുള്ളി (ജനറല്‍ സെക്രട്ടറി), ഷെബീര്‍ (ജോയിന്റ് സെക്രട്ടറി), രാജു വാഴപ്പിള്ളി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.