കേച്ചേരിയില്‍ വോട്ടര്‍ കുഴഞ്ഞുവീണു

Advertisement

Advertisement

കേച്ചേരിയില്‍ വോട്ട് ചെയ്യാനെത്തിയ മുതിര്‍ന്ന പൗരനായ വോട്ടര്‍ കുഴഞ്ഞുവീണു. മഴുവഞ്ചേരി സ്വദേശി നെല്ലിക്കുന്ന് വീട്ടില്‍ സെബാസ്റ്റ്യനാണ് (72) കുഴഞ്ഞു വീണത്. ജ്ഞാന പ്രകാശിനി യു.പി. സ്‌കൂളിലെ 52-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിസ് തോമസ്, പോലീസ് വാഹനത്തിന്റെ താല്‍ക്കാലിക ഡ്രൈവര്‍ മിഥുരാജ് എന്നിവരുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. കനത്ത ചൂടാണ് കുഴഞ്ഞ് വീഴുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം