ചിറക്കല്‍ സെന്റ് ജോര്‍ജ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു

Advertisement

Advertisement

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ചിറക്കല്‍ സെന്റ് ജോര്‍ജ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു. ശനിയാഴ്ച്ച വൈകീട്ട് പള്ളിയിലെ സന്ധ്യാ നമസ്‌കാരത്തിന് ശേഷം കുരിശുപള്ളിയിലേക്ക് വാദ്യമേളങ്ങളുമായി ആത്മീയ ഘോഷയാത്ര നടത്തി. കുരിശുപള്ളിയില്‍ ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടായി. ഞായര്‍ രാവിലെ പള്ളിയില്‍ കുര്‍ബാന നടന്നു. വൈകീട്ട് കുരിശുപള്ളിയില്‍ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടായി. പെരുന്നാളിന് വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍, സഹവികാരി ഫാ.ജോസഫ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.