ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ്;നഗരസഭയിലെ കോവിഡ് രോഗികളുടെ എണ്ണം ആറായി

Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ നഗരസഭയിലെ കോവിഡ് രോഗികളുടെ എണ്ണം ആറായി. നഗരസഭയിലെ വിവാഹ രജി്‌സ്‌ട്രേഷന്‍ സെക്ഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി പ്രൈമറി കോണ്‍ടാക്റ്റിലുള്ള 14 പേരുടെ സ്രവം പരിശോധനക്കയച്ചതില്‍ നാല് പേര്‍ക്ക് കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കമുണ്ടെന്ന സംശയത്തില്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 163 പേരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഫലം വന്നപ്പോഴാണ് ആറാമത്തെ ഉദ്യോഗസ്ഥനും പോസറ്റീവായത്. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരുടെ ഫലം ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി നിറുത്തിവച്ച വിവാഹ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചിട്ടില്ല. നഗരസഭയുടെ പ്രധാന ഓഫീസിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് വിലക്കും തുടരും. നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കാനും പരാതികളും അപേക്ഷകളും ഇമെയിലിലേക്ക് അയക്കാനുമുള്ള സൗകര്യമാണ് പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.