ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ യാത്ര തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഹെലികോപ്ടര്‍ ഇറക്കാനായില്ല. ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. 10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ സംവാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. കാലവസ്ഥ അനുകൂലമെങ്കില്‍ കൊച്ചിയിലെ പരിപാടിക്ക് ശേഷം ധന്‍കര്‍ ഗുരൂവായൂരിലെത്തും.12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉപരാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതല്‍ കളമശ്ശേരി ഭാഗത്ത് ഗതാഗതനിയന്ത്രണം ഉണ്ടാകും.