വെള്ളാറ്റഞ്ഞൂര്‍ ശ്രീകൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാന പുതിയതായി നിര്‍മ്മിച്ച ചുറ്റുമതിലിന്റെ സമര്‍പ്പണം നടന്നു. ക്ഷേത്രം മേല്‍ശാന്തി നടുവില്‍ മഠംഠം ശ്രീനിവാസ അയ്യര്‍ സമര്‍പ്പണ കര്‍മ്മങ്ങള്‍ നടത്തി. പുതൂര്‍ നാരായണന് മേനോന് മകള്‍ പാറുകുട്ടി ടീച്ചറുടെ സ്മരണയായാണ് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുള്ളത്.അന്നദാന മണ്ഡപ നിര്‍മ്മാണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.ചടങ്ങില്‍ നിര്‍മ്മാണ കമ്മറ്റി ഭാരവാഹികള്‍, ഭരണ സമിതി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



