ചാവക്കാട് കടപ്പുറം ഹൈസ്‌കൂളിന് സമീപം യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കടപ്പുറം കോളനിപ്പടി സ്വദേശി ഉവൈസ് (21), അഞ്ചങ്ങാടി ജുമാമസ്ജിദിനു സമീപം സാലി (22) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 12 മണിക്കായിരുന്നു സംഭവം. കഴിഞ്ഞ പെരുന്നാള്‍ തലേന്ന് നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഘട്ടനമെന്ന് പറയുന്നു മുനക്കകടവ്, അഞ്ചങ്ങാടി, തൊട്ടാപ്, സുനാമി കോളനി എന്നീ മേഖലയിലുള്ളവരാണ് സംഘത്തിലുള്ളത്. മയക്കുമരുന്നു സംഘങ്ങള്‍ മേഖലയിലെ സൈ്വര്യ ജീവിതം നഷ്ടപ്പെടുത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു.
ADVERTISEMENT